Wednesday, June 1, 2011

എല്ലാ ബ്ളോഗുകളും ഒരു ബ്ളോഗിൽ പ്രദർശിപ്പിക്കാം

ബൂലോകത്ത്  ഒന്നിലധികം ബ്ളോഗ് ഇല്ലാത്തവർ ഇല്ല എന്നു തന്നെ പറയാം…!!

പല വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ബ്ളോഗുകൾ നിങളുടെ പ്രധാന ബ്ളോഗിന്റെ
സൈഡ് ബാറിലോ അതോ പോസ്റ്റിനു മുകളിലോ പോസ്റ്റുകൾക്ക് താഴെയോ, വിഡ്ജെറ്റ് ആഡ് ചെയ്യാൻ കഴിയുന്ന ഏത് ഭാഗത്തും പ്രദർശിപ്പിക്കാൻ കഴിയും, എന്ന വിവരം പലർക്കും അറിയാൻ വഴിയില്ല.

നിങളുടെ മറ്റു ബ്ളോഗിലെ  പോസ്റ്റുകൾ ആവശ്യമുള്ളിടത്ത് HTML/Java വിഡ്ജെറ്റ് ആയി പ്രദർശിപ്പിക്കാൻ നമ്മൾ മുൻ പോസ്റ്റിൽ വിസ്തരിച്ചിരുന്നു,
ഇത് അങനെയല്ല, മൊത്തം ബ്ളോഗും ഇൻലൈൻ സിസ്റ്റം ഉപയോഗിച്ച് ബ്ളോഗിന്റെ എല്ലാ ഘടകങളോടും (ഫോളോവേഴ്സ്, നാവിഗേഷൻ ബാർ, മെനു ബാർ, പോസ്റ്റുകൾ, കമന്റുകൾ) കൂടി നമുക്ക് നമ്മുടെ മറ്റു ബ്ളോഗുകളിൽ മെർജ് ചെയ്ത് കാണിക്കാൻ പറ്റും!

ഏതു ബ്ളോഗുകളിൽ വേണമെൻകിലും ഫോളോ ചെയ്യാനും കമന്റു ചെയ്യാനും എല്ലാം ഈ സം‍വിധാനം വഴി സാധ്യമാകും.
ചുരുക്കത്തിൽ ബ്ളോഗുകളുടെ ഒരു എകജാലക സം‍വിധാനം ഇതു കൊണ്ടു ലഭ്യമാക്കാം…

ഉദാഹരണത്തിന് ഇപ്പൊ മലയാളത്തിൽ പ്രചാരത്തിലുള്ള കവിതാഗ്രൂപ് ബ്ലൊഗുകളും സൈറ്റുകളും എല്ലാം (ബൂലോക കവിത, പുതുകവിത, പ്രവാസകവിത, ഹരിതകം, കാവ്യാനുയാത്രികർ, ആനുകാലികകവിത, മലയാളകവിത തുടങ്ങി) All Malayalam Poetry Blogs ( http://poetryrack.blogspot.com ‍‍) എന്ന ഒറ്റ ബ്ളോഗിൽ പ്രദർശിപ്പിച്ചത് നോക്കൂ…

ഇതിനു വളരെ ലളിതമായ ഈ ഇൻഫ്രെയിം കോഡ് നിങളുടെ ബ്ലോഗിലെ HTML/Javaവിഡ്ജെറ്റ് ആയി ആഡ് ചെയ്താൽ മാത്രം മതി ഇതിലെ    എന്ന ഭാഗത്ത് നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ചേർക്കുകയും hight ഉം width ഉം ആവശ്യമായ അനുപാതത്തിൽ മാറ്റിക്കൊടുക്കയും ചെയ്താൽ മതി

ബ്ലോഗ് മാത്രമല്ല, നിങളുടെ വെബ്സൈറ്റിന്റെയോ, ഫേസ്ബുക് പ്രൊഫൈലിന്റെയോ, ഗൂഗിൾ ഗ്രൂപ്പിന്റെയോ, ഫോട്ടോ ആൽബത്തിന്റെയോ ഏത് ലിൻക് വേണമെൻകിലും ഇങ്ങനെ പ്രദർശിപ്പിക്കാവുന്നതാണ്… 


 <iframe frameborder="0" height="400" src="http://ranjithtips.blogspot.com/" width="100%"></iframe>

height="400" എന്നുള്ളിടത്ത് ആനുപാതികമായ ഉയരം രേഖപ്പെടുത്തുക, width="100%" എന്നുള്ളത് അതു പോലെ നിലനിർത്തിയാൽ നിങ്ങൾ ആഡ് ചെയ്യുന്ന ഗാഡ്ജറ്റ് ഏരിയയുടെ ഫുൾ വിഡ്ത്തിൽ ഫിറ്റ് ആയി ഇരുന്നോളം, ബ്ലൊഗിൽ ആഡ് ചെയ്ത് ആവശ്യാനുസരണമായ മാറ്റങൾ വരുത്തി നോക്കൂ



12 comments:

  1. ബ്ലോഗ് മാത്രമല്ല, നിങളുടെ വെബ്സൈറ്റിന്റെയോ, ഫേസ്ബുക് പ്രൊഫൈലിന്റെയോ, ഗൂഗിൾ ഗ്രൂപ്പിന്റെയോ, ഫോട്ടോ ആൽബത്തിന്റെയോ ഏത് ലിൻക് വേണമെൻകിലും ഇങ്ങനെ പ്രദർശിപ്പിക്കാവുന്നതാണ്…

    ReplyDelete
  2. പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനാല്‍ ഒന്നിലധികം ബ്ലോഗ്ഗുകള്‍
    ആവശ്യമായ ഘട്ടത്തില്‍ ഇത്തരം ടിപ്സുകള്‍ വലിയ ഒരളവില്‍ തന്നെ സഹായകരമാവുന്നു.
    ഇത് വളരെ നന്നായി ചെമ്മാട്..
    നന്ദി..ഒന്നു പരീക്ഷിച്ചു നോക്കട്ടെ....

    ReplyDelete
  3. ഉപകാരപ്രദം>>>>>>>>>>>

    ReplyDelete
  4. thank you mashe :)

    ReplyDelete
  5. നന്ദി രഞ്ജീ...
    വളരെ ഉപകാരപ്രദമായ വിവരം

    ReplyDelete
  6. വെറും ഒരു ബ്ലോഗുള്ള പാവപ്പെട്ടവർക്ക് ഇതൊന്നും ബാധകമല്ല

    ReplyDelete
  7. എനിക്കിപ്പോഴും രണ്ട് ചെമ്മാടന്മാരും കണ്‍ഫ്യൂഷനാ......ഇസ്മയില്‍/രഞ്ജിത്.....ഹ..ഹ..ഹ..എന്തായാലും നല്ല പോസ്റ്റ്....നന്നായി....

    പാമ്പള്ളി

    ReplyDelete
  8. New in blog world. Doubts , hope you can clear it. Is it possible to write both in english & malayalam blogs in same main blog ?

    The blogs am following is not seen by others, hw can be it visible in dash board .

    ReplyDelete
  9. @ എസ് മേനോൻ, ഒരേ ബ്ളോഗിൽ തന്നെ ഏതു ഭാഷയിലും എഴുതാം... ഒരു കുഴപ്പവുമില്ല,
    മലയാളം ബൂലോകത്തിലേയ്ക്ക് ഹാർദ്ദമായ സ്വാഗതം...
    താങ്കൾക്ക് ന്യായമായും തോന്നാവുന്ന എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ആദ്യാക്ഷരി എന്ന ബ്ലൊഗേഴ്സ് ഹെല്പ് ലൈൻ ബ്ളോഗിൽ ഉണ്ട്...
    വിശദമായി വായിക്കൂ, ലിങ്ക് താഴെ...
    http://bloghelpline.cyberjalakam.com/

    എന്നിട്ടും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഇവിടെയോ അവിടെയോ കമന്റായി ഇടൂ...
    വിശദമാക്കാം....
    Happy Bloging!!!

    ReplyDelete
  10. Thank u so much . am on experiments, if anymore doubts, will revert u . thanks once again.

    ReplyDelete
  11. yes very nice blog tips giving here !

    thanks

    ReplyDelete

wibiya widget