Wednesday, June 1, 2011

എല്ലാ ബ്ളോഗുകളും ഒരു ബ്ളോഗിൽ പ്രദർശിപ്പിക്കാം

ബൂലോകത്ത്  ഒന്നിലധികം ബ്ളോഗ് ഇല്ലാത്തവർ ഇല്ല എന്നു തന്നെ പറയാം…!!

പല വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി ബ്ളോഗുകൾ നിങളുടെ പ്രധാന ബ്ളോഗിന്റെ
സൈഡ് ബാറിലോ അതോ പോസ്റ്റിനു മുകളിലോ പോസ്റ്റുകൾക്ക് താഴെയോ, വിഡ്ജെറ്റ് ആഡ് ചെയ്യാൻ കഴിയുന്ന ഏത് ഭാഗത്തും പ്രദർശിപ്പിക്കാൻ കഴിയും, എന്ന വിവരം പലർക്കും അറിയാൻ വഴിയില്ല.

നിങളുടെ മറ്റു ബ്ളോഗിലെ  പോസ്റ്റുകൾ ആവശ്യമുള്ളിടത്ത് HTML/Java വിഡ്ജെറ്റ് ആയി പ്രദർശിപ്പിക്കാൻ നമ്മൾ മുൻ പോസ്റ്റിൽ വിസ്തരിച്ചിരുന്നു,
ഇത് അങനെയല്ല, മൊത്തം ബ്ളോഗും ഇൻലൈൻ സിസ്റ്റം ഉപയോഗിച്ച് ബ്ളോഗിന്റെ എല്ലാ ഘടകങളോടും (ഫോളോവേഴ്സ്, നാവിഗേഷൻ ബാർ, മെനു ബാർ, പോസ്റ്റുകൾ, കമന്റുകൾ) കൂടി നമുക്ക് നമ്മുടെ മറ്റു ബ്ളോഗുകളിൽ മെർജ് ചെയ്ത് കാണിക്കാൻ പറ്റും!

ഏതു ബ്ളോഗുകളിൽ വേണമെൻകിലും ഫോളോ ചെയ്യാനും കമന്റു ചെയ്യാനും എല്ലാം ഈ സം‍വിധാനം വഴി സാധ്യമാകും.
ചുരുക്കത്തിൽ ബ്ളോഗുകളുടെ ഒരു എകജാലക സം‍വിധാനം ഇതു കൊണ്ടു ലഭ്യമാക്കാം…

ഉദാഹരണത്തിന് ഇപ്പൊ മലയാളത്തിൽ പ്രചാരത്തിലുള്ള കവിതാഗ്രൂപ് ബ്ലൊഗുകളും സൈറ്റുകളും എല്ലാം (ബൂലോക കവിത, പുതുകവിത, പ്രവാസകവിത, ഹരിതകം, കാവ്യാനുയാത്രികർ, ആനുകാലികകവിത, മലയാളകവിത തുടങ്ങി) All Malayalam Poetry Blogs ( http://poetryrack.blogspot.com ‍‍) എന്ന ഒറ്റ ബ്ളോഗിൽ പ്രദർശിപ്പിച്ചത് നോക്കൂ…

ഇതിനു വളരെ ലളിതമായ ഈ ഇൻഫ്രെയിം കോഡ് നിങളുടെ ബ്ലോഗിലെ HTML/Javaവിഡ്ജെറ്റ് ആയി ആഡ് ചെയ്താൽ മാത്രം മതി ഇതിലെ    എന്ന ഭാഗത്ത് നിങ്ങളുടെ ബ്ലോഗിന്റെ യു.ആർ.എൽ ചേർക്കുകയും hight ഉം width ഉം ആവശ്യമായ അനുപാതത്തിൽ മാറ്റിക്കൊടുക്കയും ചെയ്താൽ മതി

ബ്ലോഗ് മാത്രമല്ല, നിങളുടെ വെബ്സൈറ്റിന്റെയോ, ഫേസ്ബുക് പ്രൊഫൈലിന്റെയോ, ഗൂഗിൾ ഗ്രൂപ്പിന്റെയോ, ഫോട്ടോ ആൽബത്തിന്റെയോ ഏത് ലിൻക് വേണമെൻകിലും ഇങ്ങനെ പ്രദർശിപ്പിക്കാവുന്നതാണ്…

height="400" എന്നുള്ളിടത്ത് ആനുപാതികമായ ഉയരം രേഖപ്പെടുത്തുക, width="100%" എന്നുള്ളത് അതു പോലെ നിലനിർത്തിയാൽ നിങ്ങൾ ആഡ് ചെയ്യുന്ന ഗാഡ്ജറ്റ് ഏരിയയുടെ ഫുൾ വിഡ്ത്തിൽ ഫിറ്റ് ആയി ഇരുന്നോളം, ബ്ലൊഗിൽ ആഡ് ചെയ്ത് ആവശ്യാനുസരണമായ മാറ്റങൾ വരുത്തി നോക്കൂ

Tuesday, March 15, 2011

വിബിയ ടൂൾ ബാർ എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം..

അന്യഭാഷാ ബ്ളോഗുകളിലും വെബ്സൈറ്റുകളിലും സർവ്വസാധാരണമായി കാണാറുണ്ടെങ്കിലും വിബിയ ടൂൾ ബാർ മലയാളം ബ്ലോഗുകളിൽ വ്യാപകമായി കാണാൻ കഴിയാറില്ല, മലയാളം പോർട്ടലുകളിലും മറ്റു സൈറ്റുകളിലും വിബിയൻ സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്!

(ഈ ബ്ളോഗിന്റെ താഴെ Sample Tool Bar നോക്കൂ... അതിൽ ആവശ്യമുള്ളതെല്ലാം ആഡ് ചെയ്യാവുന്നതാണ്‌)

വിബിയ ടൂൾ ബാർ കോണ്ടുള്ള ഉപയോഗങ്ങൾ:

ബ്ലോഗിന്റെ ഏറ്റവും താഴെയായി ഹൈഡ് ഓപ്ഷനിലും വിസിബിൾ ഓപ്ഷനിലും സെറ്റ് ചെയ്യാവുന്നതാണ്‌!

ഓൺലൈൻ സ്റ്റാറ്റസ് (Real Time Users,
എത്ര പേർ ഓൺലനിലുണ്ടെന്നറിയാനുള്ള ഗാഡ്ജെറ്റ്)
സോഷ്യൽ നെറ്റ് വർക് ഷെയറിംഗ് ഗാഡ്ജെറ്റ്
(ഫേസ് ബുക്, ട്വിറ്റർ, മൈ സ്പേസ് തുടങ്ങിയ നിരവധി സോഷ്യൽ സൈറ്റുകളിലേയ്ക്ക് അനായാസം ബ്ളോഗും പോസ്റ്റുകളും ഷെയർ ചെയ്യാം)
ട്രാൻസ്ലേറ്റിംഗ് ഗാഡ്ജറ്റ്
(New inline translation - no page reload necessary! Lets you translate any page on your website into any language with a single click of the mouse.)
ഫോട്ടോ ഗാലറി, യൂട്യൂബ് വീഡിയോ ഗാലറി, ഫേസ്ബുക് ലൈക് ബട്ടൺ, ട്വീറ്റ് ബട്ടൺ, ട്വിറ്റർ ഡാഷ് ബോർഡ്,
ഫേസ് ബുക് ഫാൻ പേജ് ഗാഡ്ജറ്റ്,ലേറ്റസ്റ്റ് പോസ്റ്റ്,RSS fees Subscriber ഓപ്ഷൻ തുടങ്ങി ബ്ളോഗ് ട്രാഫിക് കൂട്ടാനുള്ള നിരവധി ഒറ്റമൂലികൾ ഒറ്റ ടൂൾ ബാറിൽ അടങ്ങിയിട്ടുള്ള ഒരു മാന്ത്രിക ദണ്ഡാണ്‌ വിബിയ ടൂൾ ബാർ!
ഇത് കൂടാതെ, ഓൺലൈൻ ഗെയിംസ്, കോണ്ടാക്റ്റ് ഫോം, നാവിഗേഷൻ ലിങ്ക് തുടങ്ങി കൂട്ടിച്ചേർക്കാവുന്ന നിരവധി ഗാഡ്ജറ്റുകൾ വേറെയും...

ഇൻസ്റ്റാൾ ചെയ്യുന്ന വിധം

വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്‌ ഈ ടൂൾ ബാർ!
ആദ്യമായി www.wibiya.com എന്ന വിബിയൻ ഒഫീഷ്യൽ സൈറ്റിലേയ്ക്ക് പോകുക Get It Now എന്ന ബട്ടൺ വഴി സൈൻ അപ് ചെയ്യുക

Full Name

Email Address

Password

Site Url

Site Name

Site Language

എന്നീ വിവരങ്ങൾ യഥാവിധി നൽകുക!

NexT Button ക്ളിക്കുക

Select Your Theme
Choose a toolbar theme on the right.

എന്ന പേജിൽ നിന്നും നിങ്ങളുടെ ബ്ളോഗിനു അനുയോജ്യമായ കളർ തീം തെരെഞ്ഞെടുക്കുക

NexT Button ക്ളിക്കുക

Select Your Apps
Please choose the applications you want to use.

ഈ പേജിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ, ടൂൾ ബാറിൽ ഉൾക്കൊള്ളിക്കേണ്ട ഗാഡ്ജറ്റുകൾ തെരഞ്ഞെടുക്കുക,
ഓൺലൈൻ സ്റ്റാറ്റസ്, സോഷ്യൽ നെറ്റ് വർക്
ഫോട്ടോ ഗാലറി, യൂട്യൂബ് വീഡിയോ ഗാലറി, ഫേസ്ബുക് ലൈക് ബട്ടൺ, ട്വീറ്റ് ബട്ടൺ, ട്വിറ്റർ ഡാഷ് ബോർഡ്,ഫേസ് ബുക് ഫാൻ പേജ് ഗാഡ്ജറ്റ്,ലേറ്റസ്റ്റ് പോസ്റ്റ്,RSS fees Subscriber ഓപ്ഷൻ തുടങ്ങി നിങ്ങൾക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റിനു നേരെ ടിക് ചെയ്യുക

NexT Button ക്ളിക്കുക

Final details എന്ന പേജിൽ
enter the URL of your Flickr account
i.e. http://www.flickr.com/photos/lockergnome
Insert your YouTube Channel
(just your channel name and not the URL)
NOTE: Many more options for You Tube will be available after these four steps.
Enter an RSS feed (for Latest Posts):
തുടങ്ങിയ വിവരങ്ങൾ നൽകുക.

Done ബട്ടൺ ക്ളിക്കുക
പിന്നീട് വരുന്ന പേജിൽ നിന്ന്
നിങ്ങളുടെ ബ്ളോഗ് പ്ളാറ്റ്ഫോം തെരഞ്ഞെടുക്കുക

ബ്ളോഗർ ലോഗോ ഇടതു ഭാഗത്ത് കാണാം അതിൽ ക്ളിക്ക് ചെയ്താൽ മതിയാകും

അപ്പോൾ ബ്ളോഗർ ഡാഷ് ബോർഡിലെ നിങ്ങളുടെ ഏത്ബ്ളോഗിലാണ്‌ ഇൻസ്റ്റാൾ ചെയ്യേണ്ടത്, ആ ബ്ളോഗ് തെരഞ്ഞെടുക്കുക!

ചിത്രത്തിൽ കാണുന്ന പോലെ ഇൻസ്റ്റാൾ കൊടുക്കുക
ഇപ്പോൾ വിബിയ താനേ നിങ്ങളുടെ ബ്ളോഗിന്റെ ഡിസൈൻ സെക്ഷനിൽ എത്തിയിട്ടുണ്ടാകും അത് ഡ്രാഗ് ചെയ്ത് വേണേൽ ഏറ്റവും താഴെയുള്ള് ഗാഡ്ജറ്റ് സ്പേസിൽ അറേഞ്ച് ചെയ്യൂ...! വിബിയ ടൂൾ ബാർ റെഡി

Sunday, January 9, 2011

മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകൾ സൈഡ് ബാറിൽ

നിങ്ങളുടെ മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകൾ ചിത്രങ്ങളോടു കൂടി
സൈഡ് ബാറിലോ പോസ്റ്റിനു മുകളിലോ കാണിക്കാവുന്ന
വിഡ്ജെറ്റ് ബ്ളോഗർ തന്നെ റിലീസ് ചെയ്ത വിവരം അറിഞ്ഞുകാണുമല്ലോ?

Add a Gaddget plugin വഴി വളരെ എളുപ്പത്തിൽ ഈ ഗാഡ്ജെറ്റ്
ബ്ളോഗിൽ ചേർക്കാം
ചിത്രങ്ങളോട് കൂടിയോ, പോസ്റ്റ് ഹെഡ്ഡിംഗ് മാത്രമായോ, ഹെഡ്ഡിംഗും പോസ്റ്റിന്റെ കുറച്ചുഭാഗങ്ങളോടുകൂടിയോ ഇത് വളരെ എളുപ്പത്തിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്‌....
ഒന്നോ അധിലധികമോ തവണ ഗാഡ്ജെറ്റ് കൂട്ടിച്ചേർത്ത്
എത്ര ബ്ളോഗുകളിലെ പോസ്റ്റുകൾ വേണമെങ്കിലും ഇങ്ങനെ ബ്ളോഗിൽ
പ്രദർശിപ്പിക്കാവുന്നതാണ്‌!!!
മറ്റൊരു പ്രത്യേകത, സ്വന്തം ബ്ളോഗിലെ തന്നെ ആകണമെന്നില്ല എന്നതാണ്‌,ഏത് ബ്ളോഗിലെയും പോസ്റ്റുകൾ ഒരു റീഡറിലെ പോലെ ഇങ്ങനെ പ്രദർശിപ്പിക്കാം...
ബ്ളോഗർ ഡ്രാഫ്റ്റിൽ ഇപ്പോൾ നൂറുകണക്കിന്‌ ഗാഡ്ജെറ്റുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യം ഈയിടെയായി ബ്ളോഗർ ഏർപ്പെടുത്തിയത് ഉപകാരപ്രദമാണ്‌.
ആദ്യം വേർഡ് പ്രസ്സ് ബ്ളോഗിൽ മാത്രം ചേർക്കാൻ കഴിയുമായിരുന്ന ഇത്തരം Additional Gadjets ബ്ളോഗറിന്റെ ഒരു പുതിയ കാല്‌വെയ്പ്പായി കണക്കാക്കാം
(വേറ്ഡ് പ്രസ്സ് ബ്ളോഗ് പ്ള്ഗ്ഗിനുകളുടെ ഏഴയലത്തു പോലും വരാൻ കഴിയില്ല എങ്കിലും)
ഇതിനായി http://draft.blogger.com/ ലോഗിൻ ചെയ്യുക, സാധാരണ ചെയ്യാറുള്ളതു പോലെ Add a Gaddget ക്ളിക്ക് ചെയ്യുക
ഗാഡ്ജെറ്റ് ഓപ്ഷന്റെ ഇടതുഭാഗത്ത് കാണിച്ച Basic, Featured, Most Popular More Gadget, Add your own എന്നീ വ്യത്യസ്ഥമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഗാഡ്ജെറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്‌.
മേല്പ്പറഞ്ഞ ഗാഡ്ജറ്റിനായി 'Featured' ലിങ്ക് സെലക്റ്റു ചെയ്യുക.
അതിൽ ഏറ്റവും താഴെയായി കാണുന്ന Recent Post Advanced എന്ന Gadget ആഡ് ചെയ്യുക, ആഡ് ചെയ്യാനുള്ള ബട്ടൺ അമർത്തുമ്പോൾ കസ്റ്റമൈസ് ചെയ്യാനുള്ള വിൻഡോ വരും അതിൽ നിങ്ങൾക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താം ...

മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകളാണ്‌ വരുത്തേണ്ടതെങ്കിൽ ചിത്രത്തിൽ കാണുന്നപോലെ my blog എന്ന് കാണിച്ചിരിക്കുന്ന മെനുവിൽ ക്ളിക്ക് ചെയ്തു the bloger below എന്ന് സെലക്റ്റ് ചെയ്യുക, തുടർന്ന് താഴെയുള്ള കോളത്തിൽ ഏത്
ബ്ളോഗിലെയാണോ പോസ്റ്റുകൾ വരുത്തേണ്ടത്, ആ ബ്ളോഗിന്റെ URL
ടൈപ്പ് ചെയ്യുക... സേവ് ചെയ്യൂ..
ഇഷ്ടള്ളിടത്ത് ഗാഡ്ജെറ്റ് റീ സെറ്റ് ചെയ്യൂ....

Wednesday, January 5, 2011

ഫേസ് ബുക്ക് 'ലൈക്ക് ബട്ടൺ' ബ്ളോഗ് പോസ്റ്റിൽ

ഫേസ് ബുക്ക് 'ലൈക്ക് ബട്ടൺ' ബ്ളോഗിന്റെ പോസ്റ്റുകൾക്ക്
താഴെ വന്നാൽ ഒറ്റ ക്ളിക്കിൽ നമ്മുടെ സാന്നിദ്ധ്യം
അറിയിക്കാൻ കഴിയും...
വളരെ തിരക്കുള്ളവരാണ്‌ ബ്ളോഗർമാരിലധികവും
എന്നു പ്രത്യേകം പറയേണ്ടല്ലോ, ജോലിത്തിരക്കിനിടയിൽ
അഗ്രഗേറ്ററിൽ നോക്കി ഓടി വന്ന് പോസ്റ്റുകൾ പലപ്പോഴും വായിച്ചു
പോകുകയും കമന്റിടാൻ സമയം കിട്ടാതെ വരികയും ചെയ്യുന്നത്
സ്വാഭാവികം!!
ഇതിനായി താങ്കളുടെ സാന്നിദ്ധ്യം ഒരു ബ്ളോഗ് പോസ്റ്റിൽ ഉണ്ടായി എന്നും
അല്ലെങ്കിൽ താങ്കൾക്ക് ആ പോസ്റ്റ് വായിച്ച് ഇഷ്ടമായി എന്നും
ഒറ്റ് ക്ളിക്കിൽ ബ്ളോഗറെ അറിയിക്കാനും പിന്നീട് സമയമനുസരിച്ച് നിങ്ങളുടെ ഫേസ്ബുക്കിൽ പ്രൊഫൈലിൽ പോയി ആ ബ്ളോഗ് പോസ്റ്റിലേക്കുള്ള ലിങ്ക് വഴി പ്രവേശിക്കുകയും വിശദമായ വായനയും കമന്റുകളും
നൽകുവാനും കഴിയും....

ഇത് വളരെ എളുപ്പത്തിൽ കൂട്ടിച്ചേർക്കാൻ കഴിയുന്ന ഒരു കാര്യമാണ്‌
ആദ്യം ബ്ളോഗറിലെ Design - Edit Html - (Before doing you must check Expand Widget Templates) ഓപ്ഷനിൽ പോകുക
<data:post.body/> ഈ വരി കണ്ടെത്തുക (use control+F and paste the code) എന്നിട്ടു അതിന്‌ താഴെ താഴെ കാണുന്ന കോഡ് കൂട്ടിച്ചേർക്കുക്
സേവ് ചെയ്യുക ലൈക് ബട്ടൺ റെഡി!!!

Sunday, January 2, 2011

ഫേസ്‌ബുക് ബ്ളോഗ്

ഫേസ് ബുക്കിലെ നെറ്റ്‌വർക് ഡ് ബ്ളോഗ് ഓപ്ഷൻ വഴി നിങ്ങളുടെ ബ്ളോഗിന്റെ ഒരു ഫേസ്ബുക് പതിപ്പ്, അതേ കെട്ടിലും മട്ടിലും ഫേസ് ബുക്കിലും നിർമ്മിക്കാം! നിങ്ങളുടെ ബ്ളോഗ് പോസ്റ്റുകൾ എല്ലാം ബ്ളോഗിൽ പോസ്റ്റുന്നതോടൊപ്പം നെറ്റ്‌വർക് ബ്ളോഗിൽ ഓട്ടോമാറ്റിക് പോസ്റ്റ് ആയി വരികയും അതേ പോസ്റ്റിന്റെ ലിങ്ക് നിങ്ങളുടെ വാൾ സ്പേസിൽ ലിങ്ക് വരികയും ചെയ്യും....

ഉദാഹരണത്തിന്‌ മണൽക്കിനാവിന്റെ, നെറ്റ്‌വർക്ക്ഡ് ബ്ളോഗിന്റെ ലിങ്ക് ഇതാ

http://apps.facebook.com/blognetworks/blog/ekavitha.com/

ഈ ബ്ളോഗുകളെ നിങ്ങൾക്ക് ഫോളോ ചെയ്യുകയും. പോസ്റ്റ് ഇൻഫോർമേഷൻ ഫോളോവേഴ്സിന്റെ ഹോം പേജിൽ വരികയും അതു വഴി പോസ്റ്റുകൾ നഷ്ടമാകാതെ കാണുകയും ചെയ്യാം....

http://apps.facebook.com/blognetworks/index.php?ref=ts

ഈ ലിങ്ക് വഴി നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷനിലെത്താം...

നെറ്റ്‌വർക് ബ്ളോഗ് അപ്ളിക്കേഷന്റെ മെയിൻ പേജിൽ ഇടത്തുവശത്തായ് നെറ്റ് വർക് ബ്ളോഗ് മെമ്പർമാരുടെ ന്യൂസ് ഫീഡുകളും വലതു വശത്ത് മുകളിൽ

Register a Blog എന്ന ലിങ്കും കാണാം

രജിസ്റ്റ്‌രേഷന്റെ ഭാഗമായി,

Blog Name :

URL :

(ബ്ളോഗിന്റെ അഡ്രസ് , ബ്രൗസറിനു മുകളിലെ അഡ്രസ്സ് ബാറിൽ കാണുന്നത് ഉദാ : http://www.sumarian.blogspot.com/

Topics : (നിങ്ങളുടെ ബ്ളോഗ് പ്രധിപാതിക്കുന്ന വിഷയം - Poem, Story, Article)

Language : (മലയാളം ബ്ളോഗർമാർക്ക് മലയാളം സെലക്റ്റ് ചെയ്യാം)

Description:

എന്നിവ നൽകി 'Nex' ബട്ടൺ ക്ളിക്കുക, അപ്പോൾ

"Are you the author of 'ur blog name"

എന്ന ലിങ്കിൽ Yes /No button പ്രത്യക്ഷമാവും

Yes എന്ന ലിങ്കിൽ ക്ളിക്കിയാൽ താഴെ കാണുന്ന രണ്ട് ഓപ്ഷൻ തെളിഞ്ഞു വരും

- Ask friends to verify you (easy, but takes a little time)

- Use widget to verify ownership (instant, but some technical skills required)

നമ്മുടെ മലയാളം ബ്ളൊഗർമാർക്ക് ഇതിൽ രണ്ടാമത്തെ ലിങ്ക് തെരഞ്ഞെടുക്കുന്നതാണ്‌ എളുപ്പവും സമയലാഭവും ഉള്ള വഴി!

അതുപ്രകാരം രണ്ടാമത്തെ ലിങ്ക് വഴി പോയാൽ

Put our widget on your blog to verify admin access എന്നതിന്‌ താഴെ

നെറ്റ്‌വർക് ബ്ളോഗിന്റെ ബാഡ്ജിന്റെ ചിത്രത്തിന്‌ താഴെ Instal Widget എന്ന ബട്ടണിൽ ക്ളിക്കിയാൽ html/java code ലഭ്യമാകും

ഉദാ :

എന്നിങ്ങനെയുള്ള കോഡ്

ബ്ളോഗറിലെ ഡിസൈൻ ടാബിൽ add a new gadget optionil html/jawa script ൽ പേസ്റ്റ് ചെയ്യുക...

ഇഷ്ടമുള്ള ലൊക്കേഷനിൽ അറേഞ്ച് ചെയ്യാം (വെരിഫിക്കേഷൻ കഴിഞ്ഞാൽ ഈ വിഡ്ജെറ്റ് റിമൂവ് ചെയ്ത് കളയുകയോ നിലനിർത്തുകയോ ആവാം...)

ഇൻസ്റ്റാൾ ചെയ്തതിന്‌ ശേഷം Click 'verify widget'. എന്ന ബട്ടണിൽ ക്ളിക്ക് ചെയ്യാം...

അതോടെ നിങ്ങളുടെ നെറ്റ് വർക്ഡ് ബ്ളോഗ് റെഡി!!!!

This is your blog's page, now let's activate publishing to Facebook.

Set up Syndication >> ലിങ്കിലൂടെ നിങ്ങളുടെ

Publishing Targets എന്ന ഓപ്ഷൻ വഴി സെറ്റ് ചെയ്താൽ ഇനി നിങ്ങളുടെ ബ്ളോഗിലിടുന്ന പോസ്റ്റുകൾ

നിങ്ങളുടെ ഫേസ് ബുക് വാളിലും (Auto-publish to personal profile എന്ന ചതുരത്തിൽ ക്ളിക്ക് ചെയ്യുക) നിങ്ങളുടെ മറ്റ് ഫേസ് ബുക് പേജുകളിലും താനേ വന്നുകൊള്ളും....

Tuesday, November 23, 2010

സ്വന്തം ഡൊമൈൻ ബ്ളോഗിൽ

അങ്ങിനെ, സുമേറിയൻ ഡയറി എന്ന കഥാ ബ്ളോഗിന്റെ അഡ്രസ്സ് http://sumarian.blogspot.com/ എന്നത് www.kadha.in എന്നും മണൽക്കിനാവ് എന്ന കവിതാബ്ളോഗിന്റെ അഡ്രസ്സ് http://manalkinavu.blogspot.com എന്നത് www.ekavitha.com എന്നും ആക്കിയ വിവരം എല്ലാവരെയും അറിയിക്കുന്നു (ഇനി അറിഞ്ഞില്ലഎന്ന് പരാതി പറയരുത്... ;))

നിങ്ങളുടെ ബ്ളോഗിന്റെ അഡ്രസ്സിലുള്ള ബ്ളോഗ്സ്പോട്ട് എന്ന വാൽ പലപ്പോഴും ഒരു അധികപ്പറ്റാണ്‌ എന്ന് തോന്നിയിട്ടില്ലേ, ഗൂഗിൾ തന്നെ അതിന്‌ ലളിതമായ പരിഹാരവുമായി മുന്നോട്ട് വന്നിരിക്കുന്നു! വളരെ ലളിതമായ ചില പ്രക്രിയകളിലൂടെ ഇപ്പോൾ നമുക്ക് ബ്ളോഗിന്റെ ഡൊമൈൻ/url മാറ്റിയെടുക്കാവുന്നതാണ്‌. പലരും ഇതെക്കുറിച്ച് പോസ്റ്റ് ഇറക്കിയിട്ടുണ്ടെങ്കിലും സുഹൃത്തുക്കളുടെ ആവശ്യാനുസരണം ഒന്നുകൂടി വിശദമാക്കുന്നു (അപ്പുവേട്ടൻ കാണേണ്ട)
എന്റെ കവിതാ ബ്ളോഗിന്റെ url http://manalkinavu.blogspot.com/ ആയിരുന്നു. ഞാൻ ഇപ്പോൾ അത് www.ekavitha.com എന്നാക്കി.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ആദ്യം സ്വന്തമായി ഒരു ഡൊമൈൻ നെയിം രെജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്‌. ഗൂഗിളിൽ നിന്ന് തന്നെ അത് വാങ്ങാം കഴിയും അതല്ലാതെ മറ്റ് നിരവധി ഡൊമൈൻ ദാതാക്കൾ നെറ്റിൽ ലഭ്യമാണ്‌
പലരും ഡൊമൈൻ വാങ്ങാൻ മടിക്കുന്നത്
ഓൺലൈൻ പർച്ചേസിന്റെ നൂലാമാലകളും
ക്രെഡിറ്റ് കാർഡും മറ്റും ഉപയോഗിച്ചു വാങ്ങുമ്പോഴുള്ള പ്രശ്നസങ്കീർ‍ണ്ണതകളെ ഓർത്തുകൊണ്ടുമാണ്‌.

ആ വിഷമം പരിഹരിക്കുന്നതിന്‌ ബ്ളോഗർമാരുടെയിടയിൽ തന്നെ ഡൊമൈൻ വില്പ്പനക്കാർ ധാരാളം ഉണ്ട്, അവരിൽ നിന്ന് ഡൊമൈൻ സ്വീകരിക്കുമ്പോൾ ഓൺലൈൻ കച്ചവടത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കഴിയും
വെറും ഒരു സൈൻ അപിലൂടെ നിങ്ങൾക്ക്
ഡൊമൈൻ വാങ്ങാവുന്നതാണ്‌ 'കാശ് അടുത്ത മീറ്റിന്‌ തരാട്ടാ' എന്ന് പറഞ്ഞ് പണം കൊടുക്കാതെ മുങ്ങുകയും ചെയ്യാമല്ലോ?

ഒരു ഇമെയിലിലൂടെയോ ഫോൺ കോളിലൂടെയോ പറഞ്ഞുറപ്പിക്കുകയോ അല്ലെങ്കിൽ ബാങ്ക് അകൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയോ അല്ലെങ്കിൽ "മീറ്റിന്റന്ന്" കൊടുക്കകയോ ചെയ്താൽ സംഗതി ക്ളീൻ...

അങ്ങനെ ഡൊമൈൻ സെല്ലേർസ് ആയ ബ്ളോഗർമാർ നിരവധിയുണ്ട്...
രൺജിത്ത് ചെമ്മാട് (ഈ ഞാൻ) ഷിനോദ് എടക്കാട്, മുള്ളൂക്കാരൻ തുടങ്ങി ഒരു പാട് പേരെ
നിങ്ങൾക്കറിയാമായിരിക്കും....

ഞാൻ വശം ഡൊമൈൻ വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് http://www.caspianwebbuilders.com എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്‌. " .com" എന്ന എക്സ്റ്റൻഷന്‌ 500 രൂപയാണ്‌ ചിലവെങ്കിൽ " .in "എന്ന 700 രൂപയുടെ എക്സ്റ്റൻഷന്‌ ഇപ്പോൾ വെറും 165 രൂപയ്ക്ക് ലഭ്യമാണ്‌...(വാർഷിക സംഖ്യ)
ഡൊമൈൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞാലുടൻ നിങ്ങളുടെ ഡൊമൈൻ കണ്ട്രോൾ പാനലിൽ CNAME RECORD ൽ പോയി ghs.google.com എന്ന് CNAME ആഡ് ചെയ്ത്, ബ്ളോഗർ സെറ്റിംഗിലെ പബ്ളിഷിംഗ് ലിങ്കിൽ ചെന്ന് കസ്റ്റം ഡൊമൈൻ ഓപഷനിൽ നിങ്ങളുടെ വാങ്ങിയ ഡൊമൈൻ ചേർത്തു കൊടുത്താൽ പിന്നെ ബ്ളോഗ് പഴയ ബ്ളോഗ്സ്പോട്ട് അഡ്രസ്സിലും പുതിയ ഡൊമനിലും ബ്രൗസ് ചെയ്യാൻ കഴിയും...
ഡൊമൈൻ രജിസ്റ്റർ ചെയ്യുന്നതിന്റെയും CNAME RECORD കൂട്ടിച്ചേർക്കുന്നതിന്റെയും ബ്ളോഗർ സെറ്റിംഗിലെ കസ്റ്റം ഡൊമൈൻ ചേർക്കുന്നതിന്റെയും ചിത്രസഹിത വിവരണം താഴെ കൊടുക്കുന്നു...

ഞങ്ങളുടെ സൈറ്റിൽ നിന്നും (ranjisoft incorporation ;)) ഡൊമൈൻ വാങ്ങാൻ ഉദ്ദ്യേശിക്കുന്നവർ ആദ്യാമായി http://www.caspianwebbuilders.com ബ്രൗസ് ചെയ്യുക, അതിലെ ഡൊമൈൻ സേർച്ച് എന്ന കോളത്തിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഡൊമൈൻ ലഭ്യമാണോ എന്ന് നോക്കുക
ലഭ്യമായ ഡൊമൈൻ ടിക് ചെയ്ത് ആഡ് കാർട്ട് ലിങ്ക് വഴി പോകുക നിങ്ങളുടെ വിവരങ്ങൾ കൊടുത്ത് സൈൻ അപ് ചെയ്യുക, തുടർന്ന് ഹോസ്റ്റിംഗ് പാക്കേജ് ഡൊമൻ മാത്രം വാങ്ങുക Choose duration കോളത്തിൽ തൽക്കാലത്തേക്ക്
ഒരു വർഷത്തിലേക്കുള്ളത് സെലക്ട് ചെയ്യാം (ഒന്നിച്ചു വേണേൽ അങ്ങിനെയുമാകാം)
Before checking out, you may wish to look at few related Products and Services you can add to your existing Package. We have listed these out for you below. എന്നത് സ്കിപ് ചെയ്യാം അത് ഹോസ്റ്റിംഗ് ചെയ്യുന്നതിനുള്ളതാണ്‌ (വർഷത്തിൽആയിരത്തഞ്ഞൂറു രൂപയോളം മാത്രം മുടക്കി, ചിലവു കുറഞ്ഞ വ്യക്തിപരമോ വാണിജ്യസംബന്ധിയോ ആയ വെബ് സൈറ്റുകൾ ഇപ്പോൾ ഹോസ്റ്റ് ചെയ്യാവുന്നതാണ്‌)
പകരം "No thanks proceed to check out" വഴി പോയി proceed to payment ലിങ്കിൽ അമർത്തിക്കഴിഞ്ഞാൽ നിങ്ങളുടെ ഡൊമൈൻ റെഡി. ഡൊമൈൻ ചാർജ്ജ് പിന്നീട് എത്തിച്ചു തരുകയോ മേല്പ്പറഞ്ഞ രീതിയിൽ തരപ്പെടുത്തുകയോ ചെയ്യാം
തുടർന്ന് നിങ്ങൾക്ക് ഇമെയിൽ കൺഫോമേഷൻലഭിക്കുന്നമുറയ്ക്ക് DNS SETTINGIS ൽ പോയി CNAME RECORD ആഡ് ചെയ്യാവുന്നതാണ്‌

ഡൊമൻ സ്ഥിരീകരണത്തിന്റെ ഇമെയിൽ ലഭിച്ചു കഴിഞ്ഞാൽ
Managing your Domain Name :

You can manage your Domain Name by logging into your Control Panel എന്ന ഇ മെയിൽ വന്ന ലിങ്ക് വഴി നിങ്ങളുടെ ഡൊമൈനിന്റെ Control Panel ൽ എത്തുകയും അതിലെ നാവിഗേഷൻ ബാറിന്റെ രണ്ടാമത്തെ ലിങ്ക് അയ domains ന്റെ sub heading ൽ "list of Ordersil" മെനുവിൽ എത്തുകയും നിങ്ങളുടെ ഡൊമൈനിൽ ക്ളിക് ചെയ്യുകയും ചെയ്യാം..

അങ്ങനെ ചെയ്തു കഴിഞ്ഞാൽ മുകളിൽ കാണുന്നതു പോലെ ഒരു വിൻഡൊ വരും..

അതിനു മുകളിൽ വലതു വശത്തു കാണുന്ന DNS link ൽ അമർത്തി manage DNS ലിങ്ക് വഴി CNAME സെറ്റ് ചെയ്യുന്ന ഓപ്ഷനിൽ പോകം...
പുതുതായി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നുവെങ്കിൽ "Blog custom domain" ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് ചെയ്യാൻ പറഞ്ഞാൽ ഞങ്ങൾ തന്നെ അത് സെറ്റ് ചെയ്യുന്നതായിരിക്കും...

പിന്നീട് വളരെ എളുപ്പത്തിൽ ബ്ളൊഗ്ഗറിലെ
settings-publishing-customdomain- Switch to advanced settings എന്ന ലിങ്കിൽ പോയി ഡൊമൈൻ കസ്റ്റമൈസ് ചെയ്യാവുന്നതാണ്‌

ഡൊമൈൻ കസ്റ്റമൈസ് ചെയ്യുന്നതിന്‌ ആദ്യമായി blogspot.com ൽ പോയി ലോഗിൻ ചെയ്യുക.
Dashboard ൽ settings-publishing-ക്ളിക്കിയാൽ You Are Publishing on blogspot.com
switch to custom domain എന്ന ലിങ്ക് കാണാം
അവിടെ ക്ളിക്കുക താഴെ ചിത്രത്തിൽ അടയാളപ്പെടുത്തിയതു ശ്രദ്ധിക്കുക

ചെയ്താൽ already own a domain? switched to advanced settings എന്ന ടെക്സ്റ്റ് ലിങ്ക് വലതു വശത്ത് മുകളിലായി കാണാം... switched to advanced settings ൽ ക്ളിക്കൂ അപ്പോൾ......

താഴെയുള്ള പോലുള്ള പേജ് കാണും...

Advanced setting option ൽ Your Domain എന്ന കോളത്തിൽ നിങ്ങളുടെ ഡൊമൈൻ ടൈപ് ചെയ്യൂ... അതിന്‌ താഴെ Redirect എന്ന് തുടങ്ങുന്ന കോളം ടിക് ചെയ്ത് സേവ് ചെയ്യൂ...

നിങ്ങളുടെ സ്വന്തം ഡൊമൈനിലുള്ള ബ്ളോഗ് റെഡി...

CNAME RECORDS ADD ചെയ്യുന്നതിനായി താഴെയുള്ള ചിത്രങ്ങളിൽ നോക്കിയാൽ വ്യക്തമാകും

Wednesday, March 18, 2009

വളരെ ലളിതമായ മെനുബാർ...

വളരെ ലളിതമായി ഇൻസ്റ്റാൾ ചെയ്യാവുന്ന മെനുബാർ...
താഴെക്കാണിച്ചിരിക്കുന്ന കോഡ് കോപ്പി ചെയ്ത് നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എഡിറ്റ് ചെയ്യൂ....
ബ്ളൊഗറിൽ Add new gadget ഓപ്ഷണിൽ പോയി html/java സെഗ്മെന്റിൽ
പേസ്റ്റ് ചെയ്യൂ.... ശ്രദ്ധിക്കുക പുതിയ ഗാഡ്ജെറ്റ് ഹെഡ്ഡറിന്‌ തൊട്ടു താഴെയായിരിക്കണം എന്നുമാത്രം...
അല്ലാത്ത പക്ഷം വെർട്ടിക്കൽ മെനു ബാർ രൂപത്തിലായിരിക്കും ഡിസ്പ്ളേ ചെയ്യുന്നത്‌!!!
target="_blank"> എന്ന ലിങ്ക് കോഡ് ബ്രൗസർ മറ്റൊരു വിൻഡോയിൽ തുറക്കുന്നതിനായാണ്‌ ഉപയോഗിക്കുന്നത് ഏതാണ്‌ ആവശ്യം എന്നു വച്ചാൽ ആ കോഡ് ഉപയോഗിക്കാവുന്നതാണ്‌

HOME

GADGETS

STORY

POEM

BUZZ

TWITTER

ഇനി മെനു ബാറിന്റെ നിറവും ബാക്ഗ്രൗണ്ട് കളറും മാറ്റണമെങ്കിൽ ടെമ്പ്ളേറ്റ് എഡിറ്ററിലെ Advanced ഓപ്‌ഷണിൽ പോയി change Tab color, change Tab back ground എന്ന ഓപ്ഷനുകൾ ഉപയോഗിച്ചാൽ നിങ്ങൾക്കിഷട്ടപ്പെട്ട നിറത്തിലും വലിപ്പത്തിലുമുള്ള മെനു ബാർ റെഡി
ഇനി ലേബൽ ഓപ്ഷൻ ഉപയോഗിച്ച് മെനുബാർ ഉണ്ടാക്കുന്നത് വിശദമായി ആദ്യാക്ഷരിയിൽ വിവരിച്ചിരിക്കുന്നത് നോക്കൂ...

wibiya widget