Sunday, January 9, 2011

മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകൾ സൈഡ് ബാറിൽ




നിങ്ങളുടെ മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകൾ ചിത്രങ്ങളോടു കൂടി
സൈഡ് ബാറിലോ പോസ്റ്റിനു മുകളിലോ കാണിക്കാവുന്ന
വിഡ്ജെറ്റ് ബ്ളോഗർ തന്നെ റിലീസ് ചെയ്ത വിവരം അറിഞ്ഞുകാണുമല്ലോ?

Add a Gaddget plugin വഴി വളരെ എളുപ്പത്തിൽ ഈ ഗാഡ്ജെറ്റ്
ബ്ളോഗിൽ ചേർക്കാം
ചിത്രങ്ങളോട് കൂടിയോ, പോസ്റ്റ് ഹെഡ്ഡിംഗ് മാത്രമായോ, ഹെഡ്ഡിംഗും പോസ്റ്റിന്റെ കുറച്ചുഭാഗങ്ങളോടുകൂടിയോ ഇത് വളരെ എളുപ്പത്തിൽ കസ്റ്റമൈസ് ചെയ്യാവുന്നതാണ്‌....
ഒന്നോ അധിലധികമോ തവണ ഗാഡ്ജെറ്റ് കൂട്ടിച്ചേർത്ത്
എത്ര ബ്ളോഗുകളിലെ പോസ്റ്റുകൾ വേണമെങ്കിലും ഇങ്ങനെ ബ്ളോഗിൽ
പ്രദർശിപ്പിക്കാവുന്നതാണ്‌!!!
മറ്റൊരു പ്രത്യേകത, സ്വന്തം ബ്ളോഗിലെ തന്നെ ആകണമെന്നില്ല എന്നതാണ്‌,ഏത് ബ്ളോഗിലെയും പോസ്റ്റുകൾ ഒരു റീഡറിലെ പോലെ ഇങ്ങനെ പ്രദർശിപ്പിക്കാം...
ബ്ളോഗർ ഡ്രാഫ്റ്റിൽ ഇപ്പോൾ നൂറുകണക്കിന്‌ ഗാഡ്ജെറ്റുകൾ കൂട്ടിച്ചേർക്കാനുള്ള സൗകര്യം ഈയിടെയായി ബ്ളോഗർ ഏർപ്പെടുത്തിയത് ഉപകാരപ്രദമാണ്‌.
ആദ്യം വേർഡ് പ്രസ്സ് ബ്ളോഗിൽ മാത്രം ചേർക്കാൻ കഴിയുമായിരുന്ന ഇത്തരം Additional Gadjets ബ്ളോഗറിന്റെ ഒരു പുതിയ കാല്‌വെയ്പ്പായി കണക്കാക്കാം
(വേറ്ഡ് പ്രസ്സ് ബ്ളോഗ് പ്ള്ഗ്ഗിനുകളുടെ ഏഴയലത്തു പോലും വരാൻ കഴിയില്ല എങ്കിലും)
ഇതിനായി http://draft.blogger.com/ ലോഗിൻ ചെയ്യുക, സാധാരണ ചെയ്യാറുള്ളതു പോലെ Add a Gaddget ക്ളിക്ക് ചെയ്യുക
ഗാഡ്ജെറ്റ് ഓപ്ഷന്റെ ഇടതുഭാഗത്ത് കാണിച്ച Basic, Featured, Most Popular More Gadget, Add your own എന്നീ വ്യത്യസ്ഥമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ഗാഡ്ജെറ്റുകൾ തിരഞ്ഞെടുക്കാവുന്നതാണ്‌.
മേല്പ്പറഞ്ഞ ഗാഡ്ജറ്റിനായി 'Featured' ലിങ്ക് സെലക്റ്റു ചെയ്യുക.
അതിൽ ഏറ്റവും താഴെയായി കാണുന്ന Recent Post Advanced എന്ന Gadget ആഡ് ചെയ്യുക, ആഡ് ചെയ്യാനുള്ള ബട്ടൺ അമർത്തുമ്പോൾ കസ്റ്റമൈസ് ചെയ്യാനുള്ള വിൻഡോ വരും അതിൽ നിങ്ങൾക്ക് ആവശ്യമായ തിരുത്തലുകൾ വരുത്താം ...


മറ്റ് ബ്ളോഗുകളിലെ പോസ്റ്റുകളാണ്‌ വരുത്തേണ്ടതെങ്കിൽ ചിത്രത്തിൽ കാണുന്നപോലെ my blog എന്ന് കാണിച്ചിരിക്കുന്ന മെനുവിൽ ക്ളിക്ക് ചെയ്തു the bloger below എന്ന് സെലക്റ്റ് ചെയ്യുക, തുടർന്ന് താഴെയുള്ള കോളത്തിൽ ഏത്
ബ്ളോഗിലെയാണോ പോസ്റ്റുകൾ വരുത്തേണ്ടത്, ആ ബ്ളോഗിന്റെ URL
ടൈപ്പ് ചെയ്യുക... സേവ് ചെയ്യൂ..
ഇഷ്ടള്ളിടത്ത് ഗാഡ്ജെറ്റ് റീ സെറ്റ് ചെയ്യൂ....

6 comments:

  1. പഴയ നമ്പരാ......

    ReplyDelete
  2. ennaalum ithu enikku puthiya arivaa nandi.

    ReplyDelete
  3. ചിത്രം സഹിതം നല്‍കിയത് കൊണ്ട് പുതിയവര്‍ക്ക് മാത്രമല്ല പഴയ ബ്ലോഗ്ഗേര്‍സിനും ഇത് ഉപകാരപ്പെടും . പലരും ഇത് അറിഞ്ഞു കാണണം എന്നില്ല രഞ്ജിത്ത് ഭായ്

    ReplyDelete
  4. നന്ദി, നൗഷാദ്, ജാസ്മിൻ..

    ReplyDelete
  5. ഗുഡ് ഞാന്‍ നോക്കട്ടെ

    ReplyDelete

wibiya widget